രചനകൾ ക്ഷണിക്കുന്നു!
മനുഷ്യരെ കോർത്തിണക്കുകയും കൈപിടിച്ച് നടത്തുകയും മാറ്റിത്തീർക്കുകയും ചെയ്യാൻ കഥകൾക്ക് അനുപമായ കഴിവുണ്ടെന്ന് ‘ഗുൽസംപാ’ കരുതുന്നു. ചെറുകഥകൾ, കവിതകൾ, മൊഴിമാറ്റങ്ങൾ, മറ്റു സർഗ്ഗാത്മക രചനകൾ എന്നിവക്കായി ഗുൽസംപായുടെ ഇതളുകൾ ഇതാ തുറന്നിരിക്കുന്നു.
ഇംഗ്ലീഷ്, മലയാളം, മഹൽ/ദിവെഹി എന്നീ ഭാഷകളിലുള്ള സർഗ്ഗാത്മക രചനകളാണ് ഗുൽസംപായിൽ പ്രസിദ്ധീകരിക്കുന്നത്. ലക്ഷദ്വീപിൽ നിന്നുമുള്ള എഴുത്തുകാരുടെ രചനകൾക്കാണ് ഗുൽസംപാ ഊന്നൽ നല്കുന്നതെങ്കിലും ‘കഥയുള്ള ‘ വാക്കുകളൊന്നും തന്നെ ഗുൽസംപാക്ക് അന്യമല്ലെന്ന് സ്നേഹത്തോടെ സൂചിപ്പിക്കുന്നു.
രചനകൾ അയക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
ഒരാൾക്ക് ഒന്നിലധികം വിഭാഗങ്ങളിൽ രചനകൾ അയക്കാവുന്നതാണ്. ( 2 എണ്ണം വരെ) ഓരോന്നും വെവ്വേറെ മെയിലുകളായി അയക്കുക.
മറ്റുള്ള ഇടങ്ങളിലേക്ക് അയക്കുന്നതോടൊപ്പം ഗുൽസംപായിലേക്കും രചനകൾ അയക്കാം. മറ്റിടങ്ങളിൽ പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്താൽ ഉടൻ തന്നെ വിവരം അറിയിക്കണം
ലക്ഷദ്വീപിൻ്റെ സമ്പന്നമായ വൈവിധ്യത്തെ പ്രകാശിപ്പിക്കുന്ന രചനകൾക്കായി ഗുൽസംപാ കാത്തിരിക്കുന്നു. നിങ്ങളുടെ രചനകൾ അക്കൂട്ടത്തിലുള്ളതാണെന്ന് കരുതുന്നുവെങ്കിൽ ഉടൻ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.gulsampa.com
രചനകൾ അയക്കേണ്ട ഇമെയിൽ വിലാസം : [email protected]
ഇമെയിലിൻ്റെ സബ്ജക്ട് ലൈൻ:
രചന- രചയിതാവിൻ്റെ പേര്.
രചയിതാവിനെക്കുറിച്ചുള്ള ഹ്രസ്വമായ ഒരു കുറിപ്പ് (100 വാക്കുകളിൽ താഴെ) നിർബ്ബന്ധമായും ഉൾപ്പെടുത്താൻ മറക്കരുത്.
ഓളപ്പരപ്പിനപ്പുറത്തേക്ക് , പുതിയ വായനക്കാരിലേക്ക് നിങ്ങളുടെ രചനകൾ ഇന്നു തന്നെ പുറപ്പെടട്ടെ!